H1N1 ജനങ്ങൾ അറിയേണ്ടത്


ഡെങ്കിപ്പനിക്കെതിതെ ജാഗ്രത പാലിക്കണം പെട്ടന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന,  ശരീര വേദന, സന്ധി വേദന,  മനം പുരട്ടല്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവ ഡെങ്കിപ്പനി രോഗലക്ഷണങ്ങളാണ്. രോഗ ബാധിതര്‍ പാരസെറ്റമോള്‍ ഗുളിക കഴിയ്ക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. വേദന സംഹാരികള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടില്ല. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ഡെങ്കിപ്പനി നിര്‍ണയ പരിശോധന എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും നടത്തുന്നുണ്ട്.  പനിയോടൊപ്പം കടുത്ത ക്ഷീണം, ശരീരത്ത് ചുവന്ന് തടിച്ച പാടുകള്‍, മൂക്കില്‍ നിന്നോ വായില്‍ നിന്നോ രക്തസ്രാവം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ രോഗിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കണം. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡെങ്കി കോര്‍ണര്‍, പനി ക്ലിനിക്ക്, ഫീവര്‍ വാര്‍ഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. അവശ്യമരുന്നുള്‍പ്പടെ എല്ലാ മരുന്നുകളും ആശുപത്രികളില്‍ ലഭിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും അറിയിക്കുന്നു.
 ശുദ്ധ ജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളെ ഇല്ലാതാക്കുന്നതിന് ആഴ്ച്ചയിലൊരിക്കല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ നടത്തണമെന്നും അഭ്യർത്ഥിക്കുന്നു

Comments