ഡെങ്കി; അറിയേണ്ട കാര്യങ്ങൾ


പനി 5 മുതൽ 7 റിവസം വരെ നീണ്ടു നില്ക്കും.
കടുത്ത - പനി ,തലവേദന ,സന്ധിവേദന ,ക്ഷീണം , ഓക്കനവും ഛർദ്ദിലും, അതിശക്തമായ കണ്ണു വേദന,ശരീരത്തിൽ ചുവന്നപാടുകൾ
 1.ഭയക്കേണ്ടതെപ്പോൾ ?
(Danger/ Warning Symptoms)
പല്ലിനിടയിൽ നിന്നോ മൂക്കിലൂടെയോ ചോര വരിക , മൂത്രത്തിന്റെ അളവു കുറയുക, മഞ്ഞപ്പിത്തം, ജന്നി (ആന്തരിക രക്തസ്രവ സാധ്യത)

2. രണ്ടാമതു വന്നാൽ ..
മാരകമാവാൻ സാധ്യത കൂടുതലാണ്.( ഡെങ്കിപ്പനിക്ക് കാരണമായ വൈറസിന് 4 വകഭേദങ്ങളുണ്ട്. അതു കൊണ്ടു കൂടിയാണ് കേരളത്തിൽ ഡെങ്കി സംഹാര താണ്ടവമാടുന്നത്.

നാം എന്തു ചെയ്യണം. ?
1.
യഥാർത്ഥ വില്ലൻ ഇഡിസ് ഈജിപ്തി എന്ന കൊതുകാണ് .കൊതുകു നശീകരണം (ലാർവ മുതൽ) പരമപ്രധാനം.

2.
സ്വയം ചികിത്സ വേണ്ട.( മെഡിക്കൽ സ്റ്റോറിൽപ്പോയി മരുന്നു വാങ്ങി ക്കഴിക്കുന്ന ശീലം, മറ്റുള്ളവരുടെ മരുന്നു വാങ്ങിക്കഴിക്കൽ, തുടങ്ങിയ ശീലങ്ങൾ) എന്തെന്നാൽ ഇതു തന്നെ ആന്തരിക രക്തസ്രാവത്തിന് ഒരു പക്ഷെ കാരണമാവും.
NB: കുട്ടികളിൽ ഡെങ്കിയുടെതായ പ്രകടമായ ലക്ഷണങ്ങൾ കാണേണമെന്നില്ല എന്നുകൂടി അറിയുക.
3.
അംഗീകൃതഡോക്ടറുടെ മരുന്നുകൾ ,ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ കൃത്യമായി കഴിക്കുക,
4.
ധാരാളം തിളപ്പിച്ചാറിയ വെള്ളം (കഞ്ഞി വെള്ളം ) കുടിക്കുക, പൂർണ്ണവിശ്രമം ,ശുദ്ധമായ പഴങ്ങൾ ( പപ്പായ, മാതളം , etc. )
തുടർ നിരീക്ഷണം ആവശ്യം.

1ml. രക്തത്തിെലെ platelet കോശങ്ങളുടെ എണ്ണം 1.5 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് സാധാരണ കാണാറ്. ഡെങ്കിപ്പനിയിൽ ഇത്  20,000 മോ അതിൽതാഴെയോ വരെ ആവുമ്പോഴാണ് രക്തസ്രാവ സാധ്യത, (Dengue Hemorrhagic Fever), Dengue Shock Syndrome  എന്നു വിളിക്കുന്ന കടുത്ത ആഘാതാവസ്ഥയിലേക്ക് രോഗി എത്തപ്പെടുന്നതും.
ആയതിനാൽ ഭയം വേണ്ട. പക്ഷെ ശ്രദ്ധാപൂർവ്വമായ കരുതലും ശരിയായ  സമയത്ത് ,ശരിക്കുള്ള രോഗ നിർണ്ണയവും കൃത്യമായചികിത്സയും രോഗിക്ക് നല്കണം.
Share it pls.....

Comments