വരുന്ന മുപ്പതാം തീയതിക്കുള്ളിൽ ആധാറും പാനും ലിങ്ക് ചെയ്യണം ഇല്ലെങ്കിൽ പാൻ അസാധു.
നിങ്ങളുടെ പേരിലുള്ള മൊബൈൽ നമ്പറുകൾ എല്ലാം ആധാറുമായി ബന്ധിപ്പിക്കണം ഇല്ലെങ്കിൽ അവ അസാധു.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറിൽ ബന്ധിപ്പിക്കണം ഇല്ലെങ്കിൽ ഇടപാട് നടക്കില്ല.
നിങ്ങളുടെ ഡ്രൈവിംഗ് സൈൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ഉടനെ വരും അറിയിപ്പ്.
ഓരോന്നോരോന്നായി ആധാറിൽ ബന്ധിപ്പിച്ച് നിങ്ങളുടെ ആപ്പീസ് പൂട്ടാൻ പോകുകയാണ്. ഏതാപ്പീസ് എന്നല്ലേ. അഴിമതിയുടെ ആപ്പീസ്... തട്ടിപ്പിന്റെ ആപ്പീസ്... തീർന്നില്ല.. വിവാഹക്കള്ളൻമാരുടെ ആപ്പീസ്... കൈക്കൂലി വീരൻമാരുടെ ആപ്പീസ്.... അതേ എല്ലാ കള്ളൻമാരുടെയും ആപ്പീസ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ പൂട്ടപ്പെടും... എല്ലാവന്റെയും ഭാര്യയുടെ / ഭർത്താവിന്റെ ആധാറുകൾ തമ്മിൽ ബന്ധിപ്പിക്കൽ... തന്തമാരുടെ / തള്ളമാരുടെ യും മക്കളുടെയും ആധാറുകൾ ബന്ധിപ്പിക്കൽ എല്ലാം ഉടൻ നടക്കും.
PSC പരീക്ഷ എഴുതാൻ പോകുന്നവന് പിന്നെ ഹാൾ ടിക്കറ്റ് വേണ്ടി വരില്ല. അവനവന്റെ വിരലുമായി പോയാൽ മതി. അതു തന്നെ ഹാൾ ടിക്കറ്റും. പരീക്ഷാഹാളിൽ വന്ന് ഫിംഗർ പ്രിന്റ് സ്കാനറിൽ വിരൽ വച്ച് ആൾ താനാണെന്നു തെളിയിച്ചാൽ മതി. psc പരീക്ഷയ്ക്ക് മാത്രമല്ല വോട്ട് ചെയ്യാനും റേഷൻ വാങ്ങാനും എന്തിന് ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാൻ വരെ സ്വന്തം വിരൽ മാത്രം കൊണ്ടു പോയാൽ മതിയാകും.
തീർന്നില്ല...
നിങ്ങളുടെ കയ്യിലുള്ള ആധാരങ്ങൾ അതായത് വസ്തുവിന്റെ പ്രമാണങ്ങൾ ആധാറുമായി ബന്ധനം ചെയ്യുന്നതാണ് ഈ പ്രക്രിയയിലെ ഹൈലൈറ്റ്. പിന്നെ വസ്തു ഉടമ വന്ന് വിരൽ വച്ചെങ്കിൽ മാത്രമേ വസ്തു വിൽക്കാൻ പറ്റൂ. മാത്രമല്ല. ബിനാമി ഇടപാടുകൾ നടക്കില്ല. ആ ധാർ നമ്പറിലുള്ള വിരലടയാളം ഏവന്റെ യാണോ അവന്റെ കയ്യിലിരിക്കും വസ്തു.
നിങ്ങൾ പോലീസ് കേസിൽ പെട്ടിട്ടുണ്ടോ? അറിയില്ല അല്ലേ.. സാരമില്ല. നിങ്ങളുടെ ആധാർ നമ്പർ കമ്പ്യൂറിൽട അടിച്ചു നോക്കിയാൽ താങ്കളുടെ കുറ്റകൃത്യവിവരങ്ങൾ മൊത്തമായും ചില്ലറയായും ലഭിക്കും. ബലാൽസംഗമോ മാനഭംഗമോ വകുപ്പ് ഏതുമാകട്ടെ, എത്ര കാലം ജയിലിൽ കിടന്നു , ഏതു ജയിലിൽ കിടന്നു എല്ലാ വിവരങ്ങളും അതിലുണ്ടാകും.
സർക്കാർ ഉദ്യോഗസ്ഥർക്കാണ് ലോട്ടറി. ആധാറും പെൻ നമ്പറുമായി ബന്ധിപ്പിക്കുന്നതോട് കൂടി താങ്കളുടെ സർവ്വീസ് വിവരങ്ങൾ മാത്രമല്ല ശിക്ഷാ നടപടിയുടെ വിവരങ്ങൾ തുടങ്ങിയവയും ആധാർ അധിഷ്ഠിത പഞ്ചിംഗ് വിവരങ്ങളും ഓൺലൈനിൽ ലഭ്യമാകും.
പിന്നെ വില്ലേജാഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ കാര്യത്തിലും ഒരു തീരുമാനമാകും. ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ലിങ്ക് ആകുന്നതോടെ താങ്കളുടെ NRI അക്കൗണ്ട് വിവരങ്ങൾ, കൈവശമുള്ള ആകെ വസ്തുവിന്റെ വിസ്തൃതി കൂടാതെ മറ്റു കുടുംബാംഗങ്ങളുടെ യഥാർത്ഥ വരുമാനം എല്ലാം ആധാറിലുണ്ടാകും. വില്ലേജ് ഓഫീസിൽ പോകണമെന്നില്ല, വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും എന്നു വേണ്ട ജനന മരണ സർട്ടിഫിക്കറ്റുകളും വിവാഹ സർട്ടിഫിക്കറ്റും എല്ലാം ആധാർ നമ്പർ നല്കി സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്താൽ മതി.
ATM കൗണ്ടറിൽ ATM കാർഡ് കൊണ്ടു പോകേണ്ടതില്ല. ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ഡ് ആകയാൽ ATM ൽ വിരലടയാളം മാത്രം മതിയാകും.
ഏറ്റവും വലിയ വിപ്ലവം കടകളിലാണ്. സാധനം വാങ്ങുന്നതിന് പണം കൊണ്ടു പോകേണ്ട. കടയിലുള്ള അംഗുലീ ഗ്രാഹിണി യിൽ വിരൽ വച്ചാൽ മതി പണം അക്കൗണ്ടീന്ന് കുറവ് ചെയ്തോളും. ATM കാർഡും വേണ്ട PIN നമ്പരും വേണ്ട. ഒരുത്തന്റേയും ഇ -വാലറ്റുകളും മൊബൈൽ ഫോണും വേണ്ട.
അതെ കറൻസി നിങ്ങളുടെ വിരലടയാളം മാത്രമായി മാറുകയാണ്. പത്ത് വിരലുകളും സൂക്ഷിച്ചു കൊള്ളുക. ഭാവിയിൽ വിരൽ മുറിച്ചു കൊണ്ടു പോകുന്ന കള്ളൻമാർ ഉണ്ടായേക്കാം.
Comments
Post a Comment